ശ്വാസത്തെ ക്കുറിചല്ല..
ഇതെന്റെ ശ്വാസം നിലനിര്‍ത്തുന്ന വെന്റിലേറ്ററുകളെ കുറിചാണ്..
ചളുക്ക് നിവര്‍ത്തുവാനേല്‍പ്പിച എന്റെ സ്പര്‍ശിനികള്‍
ഇന്നോ നാളെയൊ തിരികെ വാങ്ങണം .
കാറ്റിനോദു കൂറുപുലര്‍ത്തണം...
നാസാരന്‍ഡ്രങ്ങളിലുള്ള കാറ്റിന്റെ കൊളുത്തു വിട്ടുപോവാതെ..
അയയില്‍ തൂങ്ങുന്ന തൂവാലകളില്‍
ഞാനെന്റെ കാറ്റിനെ തളചിട്ടിരിക്കുന്നു...
വിരലുകള്‍ വേരുകളായ് പ്പൂഴ്ത്തി
കമിഴ്ന്നു കിടന്നു ഗന്ധം ചേര്‍ത്തു
എനിക്കെന്റെ ഓര്‍മയുടെ ഉമ്മറം പുതുക്കിപ്പണിയേണ്ടതുണ്ട്..
തെല്ലും ലഭേഛയില്ലാതെ,
അക്ഷീണം പ്രവര്‍ത്തിക്കുന്ന
ഒരു ലൈംഗിഗാവയവമാണെന്റെ കണ്ണ്.
ബാറ്റെറിയുടെ പിന്നിലെ ലോഹത്തണുപ്പില്‍..
എന്റെ നാക്ക്.
-to b contd..
Friday, July 07, 2006
Subscribe to:
Post Comments (Atom)
8 comments:
Hello mariam. r u from maharaja's college?
സുസ്വാഗതം.. ബൂലോഗത്തേക്ക് സ്വാഗതം
മറിയം, നീ ഞങ്ങളെ ഭ്രമിപ്പിക്കുന്നു....
പുതിയ ലോകത്ത് നീയായി ഒരു ചക്രവാളം കൂടി ചേര്‍ത്തുവെക്കുന്നു.....
എന്നും നീ ഇവിടെഉദിച്ചുകൊണ്ടേയിരിക്കുക...
എന്നും ഓരോ കുഞ്ഞുസൂര്യനെത്തരിക...
നിറങ്ങളായിരം ചാലിച്ച് വെയിലും തണലും പൊഴിച്ചുകൊണ്ടിരിക്കുക....
ചൂടും പിടപ്പുമുള്ള നിന്റെ രശ്മികള്‍ ഞങ്ങളിലേക്കു കയ്യെത്തിപ്പടരട്ടെ.......
കാത്തിരിക്കും...
എന്നും....
ഇതാ വസന്തം വരുന്നു. ബ്ലോഗില്‍ കവിതകള്‍ വിരളമായിരുന്നു.
എന്നാല്‍ പ്രതിഭാധനരായവരുടെ ജനനം ബൂലൊഗ ചക്രവാളത്തില്‍ നിന്നു മറിയം എന്ന താരകയുടെ ആവിര്‍ഭാവം വിളംഭരം ചെയ്യുന്നു.
വാക്കുകള്‍ ഞരംബുകളില്‍ വിദ്യുദ് പ്രവാഹമുണ്ടാക്കുകയും ,ഉച്ചാസ വായുവിനെ ഊഷ്മളമാക്കുകയും ചെയ്യുന്നു.
കാറ്റില്‍ നിന്നും വൈദ്യുധി....
അപൂര്‍ണമെന്നു പറയുന്ന പൂര്‍ണ കവിത
സ്വാഗതം മറിയമേ, സ്വാഗതം
മറിയമേ....ഭൂമിയിലെ മെഴുതിരികളൊക്കെയും
മനമുരുകിയെരിയുന്നൂ....(ബാലചന്ദ്രന്‍)
ശ്വാസോശ്ച്വാസനിയന്ത്രണോപാധിയില്‍ പിടയും
നിന്‍ ഹൃദയവേദനകണ്ടെന്‍ മനവുമുരുകുന്നൂ.....
നന്നായിരിക്കുന്നു.
കവിതയില്‍ ആംഗലേയ പദങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കൂ... കവിത കൂടുതല്‍ നന്നാവും...
ഭാവുകങ്ങള്‍.....
വിശ്വം - എന്റെ ശ്വാസം കണ്ടെടുത്തതിനു നന്ദി.
വിശ്വം, ഗന്ധര്‍വന്‍, കുടിയന്‍..
തീര്‍ച്ചയായും നിങ്ങളുടെ വരികള്‍ എനിക്കു ഉണര്‍വു തരുന്നു.
വെറെയും രണ്ടു മൂന്നു പൊസ്റ്റുകള്‍ ഉണ്ടു.(അപൂര്‍ണമാണു..)
വായിക്കുമല്ലോ..
-മറിയം-
മറിയം...
................................
Post a Comment