Saturday, July 08, 2006

രണ്ടുാമത്തെ മേശവലിപ്പില്‍ നിന്നു്‌...

ഞാന്‍ എന്റെ ഓര്‍മകളിലേക്കു പിന്‍വാങ്ങുകയാണ്‌...

പ്രാപിടിയന്‍ കണ്ണുകളും
എന്റെ വളര്‍ത്തു പട്ടിയുടെ നാസാരന്‍ഡ്രങ്ങളുമായി
ഞാന്‍ എന്റെ ഓര്‍മകളിലേക്കു പിന്‍വാങ്ങുകയാണ്‌.
-to b contd..

18 comments:

പാപ്പാന്‍‌/mahout said...

മലയാളം ബ്ലോഗ് ലോകത്തിലേക്കു സ്വാഗതം. എനിക്കും ഇഷ്ടമാണ്‍ മെഹ്ദി ഹസ്സനേയും ചുള്ളിക്കാടിനെയും -- ഒന്നും മനസ്സിലാകാറില്ലെങ്കിലും :)

പിന്‍‌മൊഴിയില്‍ കമന്റുകള്‍ വരുത്തുകയാണെങ്കില്‍ കൂടുതല്‍ പേര്‍ക്ക് ഈ ബ്ലോഗ് ആസ്വദിക്കാനാവും.

mariam said...

നന്ദി പാപ്പാന്‍.
പക്ഷെ.. പിന്മൊഴിയും കമന്റും
- രണ്ടും മനസ്സിലായില്ല :-)

പാപ്പാന്‍‌/mahout said...

പിന്മൊഴി എന്നു പറഞ്ഞാല്‍ ഇത്.
മലയാളം ബ്ലോഗുകളിലെ എല്ലാ കമന്റുകളും ഒരുമിച്ചുകൂട്ടുന്ന ഒരു സ്ഥലം. ഗുണം എന്താന്നു വച്ചാല്‍ വിവിധ ബ്ലോഗുകളില്‍ നടക്കുന്ന ചര്‍ച്ചകളൊക്കെ നമുക്കു എളുപ്പം ഫോളോ ചെയ്യാം. പക്ഷേ ഭവതിയുടെ ബ്ലോഗിലെ കമന്റുകള്‍ അവിടെ വരണമെങ്കില്‍ സെറ്റിങ്ങ്‌സ് കുറച്ചു തിരുത്തണം. ഇതു വായിച്ചുനോക്കൂ. സംശയം ഉണ്ടെങ്കില്‍ ചോദിക്കൂ, കമന്റ്റിലൂടെ.

mariam said...

thanks pappan

ദേവന്‍ said...

സ്വാഗതം മറിയം. പിന്മൊഴി വഴി നടന്നിവിടെ എത്തിയതാണേ.

ഡ്രിസില്‍ said...

സുസ്വാഗതം മറിയം.. സുസ്വാഗതം

സാക്ഷി said...

സ്വാഗതം മറിയം.

sami said...

hai
welcome,mariyam
sami

വിശാല മനസ്കന്‍ said...

ബൂലോഗത്തിന്റെ വിശാലതയിലേക്ക്, സ്‌നേഹത്തിലേക്ക്.. മറിയത്തിനും സ്വാഗതം.

കലേഷ്‌ കുമാര്‍ said...

ശ്വാസമേ, സുസ്വാഗതം!

വക്കാരിമഷ്‌ടാ said...

ശ്വാസമേ, സ്വാഗതം.

ഒരു കാരണവശാലും നിലയ്ക്കാതിരിക്കട്ടെ, ഈ ശ്വാസം.

ബിന്ദു said...

ശ്വാസം ഇല്ലെങ്കില്‍ കഥ എന്തായേനേ... അതുകൊണ്ടു സ്വാഗതം !
:)

ബിരിയാണിക്കുട്ടി said...

കന്യാമറിയം, മഗ്‌ദലന മറിയം, വിശുദ്ധ മറിയം...

ദേ ഇപ്പൊ ശ്വാസ മറിയവും..

മറിയമേ സ്വാഗതം..

Inji Pennu said...

സ്വാഗതം! പക്ഷെ പഴയ പോസ്റ്റൊക്കെ വായിക്കുമ്പൊ ഒരൊറ്റ സങ്കടമേ ഉള്ളൊ.. ദേ വീണ്ടും എനിക്കൊന്നും മനസ്സിലാവാന്‍ പോണില്ലാത്ത കടിച്ചാല്‍ പൊട്ടാത്ത ഒരു ബ്ലോഗ്....ഇങ്ങിനേം ഒക്കെ മലയാളം എഴുതാം എന്ന് മനസ്സിലാക്കി തരുന്നതിന് നന്ദി..:)

എന്‍ ശ്വാസ കാറ്റെ....

mariam said...

എല്ലാവര്‍ക്കും നന്ദി
ഇതു രസമാണ്‌. രാവിലെ കണ്ണടച്ചു തലയില്‍ സോപ്പിടുമ്പോഴാണു 'ച്ച' എന്ന അക്ഷരം ഇങ്ങനെയായിരിക്കാം(chcha) എന്നു കണ്ടു പിടിച്ചതു!
സാറു ദൈനംദിന വ്യെവഹാരങ്ങളില്‍ ഇടപെട്ടു തുടങ്ങിയിരിക്കുന്നു.
"ജ്വാലി" പോക്വോ ദാസാ..

സ്നേഹമെഴും lg, " Start, Action, Camera.." ഇതിലേതാണു മനസ്സിലാകാത്തതു.? (ഹിഹി)

ബിരിയാണിക്കുട്ടി said...

കനകം മൂലം, മറിയം മൂലം, കലഹം പലവിധ..

മറിയമേ.. ദേ ഇവിടെ താങ്കളുടെ ഒരു കമന്റിന്റെ പുറത്ത്‌ ഒരു ചിന്ന വിവാദം. എന്തെങ്കിലും ഒരു പ്രസ്താവന ഇറക്കണേ.. ഇല്ലെങ്കില്‍ പെരിങ്ങോടന്റെ ഈ പേജ് എല്‍ജി ഒരു വഴിക്കാക്കും... :-)

kumar © said...

ആശ്വാസം. ഓരോ ശ്വാസത്തിലും. (അടിച്ചുമാറ്റിയതല്ല, അതും എന്റെ വരികള്‍ തന്നെ)

mariam said...

അറിയിപ്പിനു നന്ദി ബിരിയാണി,

ഉടന്‍ ഒരു ക്ഷമാപണം ചേര്‍ത്തിട്ടുണ്ടു്‌.ബാക്കി ആലൊചിച്ചു ചെയ്യാം...:-D