Monday, July 24, 2006

മുത്തശ്ശിയേയും മൂന്നരവയസ്സുകാരനേയും കുറിച്ചു...

ഫ്ലാറ്റ്‌ നമ്പര്‍ 232/Sector -11

ഏകാന്തത സഹിക്കാനാവാതെ
മൂന്നര വയസ്സുകാരന്
‍കിടപ്പു മുറിയില്‍ കയറി വാതിലടച്ചു.

പാവം. ആത്മഹത്യാ പ്രായമെത്തും വരെ
അവനവിടെ കാത്തിരിക്കണം.

ഫ്ലാറ്റ്‌ നമ്പര്‍ 428/Sector -11

മുറ്റം,മുത്തശ്ശി ഇത്ര മുകളില്‍ നിന്നു
ആദ്യമായി കാണുകയാണ്‌.
തുളസിയിലയിറുക്കാന്‍ മുന്നോട്ടാഞ്ഞതാണ്‌.

ആളുകള്‍ അടക്കം പറഞ്ഞു.

--------------------------

31 comments:

mariam said...

മുത്തശ്ശിയേയും മൂന്നരവയസ്സുകാരനേയും കുറിച്ചു... -മറിയം-

സു | Su said...

ഭാര്യയും ഭര്‍ത്താവും

ജോലിയ്ക്ക് വാഹനത്തില്‍ പുറപ്പെട്ടു

മുന്നില്‍ വന്ന ട്രക്ക് അവരെ കണ്ടു.

പക്ഷെ അതിന്റെ ഡ്രൈവര്‍ അവരുടെ വാഹനം കണ്ടില്ല.

അവര്‍ ദൈവത്തെ കണ്ടു.

ഡ്രൈവറെ പോലീസ് കണ്ടു.

ഹി ഹി എങ്ങനെയുണ്ട്? ;)

:: niKk | നിക്ക് :: said...

ഇതാര് മറിയം (റഷീദ)യോ?? ബൂലോഗത്തിലേയ്ക്കു സ്വാഗതം ...

ഹഹഹ...സൂച്ചി...സൂപ്പര്‍ !!! സൂച്ചേട്ടനെ ചിരിപ്പിച്ചു കുഴപ്പിക്കുമല്ലോ !!!

ഗന്ധര്‍വ്വന്‍ said...

മറിയം കൊച്ചുവരികളില്‍ ഒരു പാടുകാര്യം.
അതികം പറഞ്ഞു കുളമാക്കുന്നില്ല . വരികളുടെ ഭംഗി പോകും.
സത്യം ശിവം സുന്ദരം

viswaprabha വിശ്വപ്രഭ said...

മൂന്നാംനിലയിലാണ് ഞങ്ങളൊക്കെ ഇപ്പോള്‍ താമസിക്കുന്നത്.
ജീവപര്യന്തമാണത്രേ ശിക്ഷ....

kuzhoor wilson said...

ഏകാന്തത

moonnu vayasukaran
varshgalkku sesham
pinneyum ഏകാന്തത ye kandu muttum.

ഏകാന്തത chodikkum
aaarrra ? evidunna ?

ഏകാന്തത kkum odivil boradikkum.

ഏകാന്തത idakku ennodu chodikkum
kure nalayallo kandittu

innale ഏകാന്തത ye kandu
enikku pettennu thiricharijilla

pazhya ale alla.

ഏകാന്തത paraju
nee evide pokan nee ennethedi varum

mariam said...

ആഹാ,
ജീവപര്യന്തം.
മൂന്നാലു പ്രാവശ്യം പറഞ്ഞു നോക്കി.
പറയുന്തോറും പരിചയം കുറഞ്ഞു വരുന്ന മറ്റൊരു വാക്ക്‌.
"അശരീരി" പോലെ..
വിശ്വം ഈ വരികള്‍ ഞാനെടുക്കുകയാണ്‌.

തീര്‍ച്ചയായും കവിത ഒരു വിനിമയമാണ്‌. ആള്‍ക്കൂട്ടത്തില്‍ നഷ്ടപ്പെട്ട പ്രിയപെട്ടവരെ കണ്ടെത്താനുള്ള ഒന്ന്‌.

mariam said...

വിശാഖം
ശരിയണ്‌.
ഏകാന്തതയെ പറയരുത്‌.
ആരുമില്ലാത്തപ്പോള്‍ അവളേ ഉള്ളു..

-മറിയം-

:: niKk | നിക്ക് :: said...

ഞാന്‍ വീണ്ടും വന്നു...

മറിയംസ്‌ ഇതാപ്പോ നന്നായെ... ഉം ഉം...

ഒന്നു സ്വാഗതിച്ചതിന്‌ ഇത്രക്കു വേണമായിരുന്നോ ? :)

പക്ഷേ, സാരല്ല ട്ടാ :)

മുല്ലപ്പൂ || Mullappoo said...

“മൂന്നര വയസ്സുകാരി” ആണെങ്കില്‍ ഇതു ഒരു ജീവചരിത്രം ആയെനെ..

നല്ല കുഞ്ഞെഴുത്തു...

അരവിന്ദ് :: aravind said...

ഇതെനിക്ക് വളരെ ഇഷ്ടപ്പെട്ടു മറിയം. ശരിക്കും.

കുറുമാന്‍ said...

ദിപ്പഴാ കണ്ടത് മറിയം.......പാവം മുത്തശ്ശിയേ ഇങ്ങനെ കുപ്പിഗ്ലാസ്സ് തറയില്‍ വീണുചിതറിപോകുന്നതുപോലെ ചിതറിപ്പിക്കേണ്ടായിരുന്നു.

കുറുമാന്‍ said...

ദിപ്പഴാ കണ്ടത് മറിയം.......പാവം മുത്തശ്ശിയേ ഇങ്ങനെ കുപ്പിഗ്ലാസ്സ് തറയില്‍ വീണുചിതറിപോകുന്നതുപോലെ ചിതറിപ്പിക്കേണ്ടായിരുന്നു.

mariam said...

മുല്ലപ്പു
അരവിന്ദ്‌,
നിങ്ങള്‍ക്കു ഓരൊ നന്ദി.
കുറുമാന്‍
നിങ്ങള്‍ക്കു രണ്ടു നന്ദി.;-)

ബാബു said...

കൊള്ളാം. കുറച്ചു വരികളില്‍ രസകര(?) മായ (സായിപ്പിന്റെ ഭാഷയില്‍ interesting) സങ്കല്‍പങ്ങല്‍

bodhappayi said...

മറിയം... എല്ലാ പോസ്റ്റും വായിക്കറുണ്ട്... അളൊരു സംഭവം തന്നെ... :)

അത്തിക്കുര്‍ശി said...

മറിയമെ,

കൊള്ളാം!!

Thulasi said...

http://www.orkut.com/Profile.aspx?uid=6173759024433248111

ലാപുട said...

പുതുമയുടെ ഊറ്ജ്ജമുള്ള നല്ല വരികള്‍..
ഒറ്റയാവുന്നതിനുള്ള പുതിയ വഴികള്‍ ഉത്പാദിപ്പിക്കപ്പെടുന്നത് സുന്ദരമായി അടയാളപ്പെടുത്തിയിരിക്കുന്നു....
അഭിനന്ദനങ്ങള്‍...

Thulasi said...

നന്ദി.കിതാരോയെ കുറിച്ച്‌ ഞാനറിഞത്‌ ഇന്നാണ്.

mariam said...

തുളസി,
ആ site blocked ആണിവിടെ.
പിന്നെ കിതാരൊ.

കിതാരോയെ പിടിക്കാന്‍ ഞങ്ങള്‍ക്കിടയില്‍ എന്റെ വഹ ഒരു Recipe ഉണ്ട്‌.

1. silk road ന്റെ കാസറ്റ്‌ - 1 എണ്ണം
2. കോഴിത്തൂവല്‍ ചൂട്‌ വെള്ളത്തില്‍ അല്‍പനേരം ഇട്ട്‌ വെച്ചു എടുത്തുണക്കി വൃത്തിയാക്കിയത്‌ - ഒന്നു വീതം
3. vicks ഇന്‍ഹേലര്‍ - 1 എണ്ണം
4. പെരിമോള്‍ eye drops- ഒന്ന്
5. മെത്തപ്പായ - ഒന്നു വീതം
6. ദുശീലം - ആവശ്യത്തിന്‌
ആകാശം തടസമില്ലാതെ കാണാവുന്ന ഒരിടത്തേക്കു പോയി മെത്തപ്പാ വിരിച്ചു മലര്‍ന്നു കിടക്കുക.
കണ്ണുകളില്‍ ഈരണ്ടു തുള്ളി പെരിമോള്‍ വീഴുത്തുക.
ചെവിയില്‍ സാവധാനം കൊഴിത്തൂവല്‍ തിരുകി ലോകമറിയാതെ കറക്കുക.
ഇന്‍ഹെലര്‍ ഇടക്കിടക്കു വലിച്ചു വിടുക.
അധികമല്ലാത്ത ശബ്ദത്തില്‍ സില്‍ക്‌ റോഡ്‌ ഒന്നു കേട്ടു നോക്കു.

(വഴിതെറ്റിയാല്‍ എന്നെ പറയരുത്‌. ഉപയോഗിക്കുമ്പൊള്‍ കടപ്പാട്‌ എനിക്കിടുക)

ലാപുട നന്ദി, നിങ്ങളുടെ കവിത വായിച്ചു. അസൂയ തോന്നി.

-മറിയം-

അനോമണി said...

മറിയം..
ഹൃദയത്തിനു് കനം നല്‍കുന്ന വരികള്‍‍ക്കു നന്ദി. ഏകാന്തതയുടെയും മരണത്തിന്റെയും തണുപ്പും സ്നേഹവും മുഴുവന്‍ നമുക്കായി കോരിവെച്ചതിനും.

കൈത്തിരി said...

അമ്മ ഒരുപാടെതിര്‍ത്തിട്ടും കൊണ്ടുവരാം എന്നു കരുതിയതാ, ഇനീപ്പം വേണ്ടന്നു വയ്ക്കാം, അമ്മക്കെങ്ങാനും, കറിവേപ്പില പറിക്കാന്‍ തോന്നിയാല്‍... എന്റമ്മേ... ഓര്‍ക്കാന്‍ വയ്യ... ഇപ്പോഴാ കണ്ടത്‌, അല്ലേലും ഞാനങ്ങനാ, കാണണ്ടപ്പൊ കാണില്ല... നന്നായിരിക്കുന്നു...

ദില്‍ബാസുരന്‍ said...

മറിയം,
നന്നായിരിക്കുന്നു. കണ്ടിരുന്നില്ല!

ഏകാന്തതയോട് ഞാനൊരു ബീഡി ചോദിച്ചു.വിപ്ലവാഭിവാദ്യം ഏകാന്തതയ്ക്ക് ചൂടുള്ള ചുക്കു കാപ്പിപോലാണത്രേ.ഏകാന്തമായിരിക്കാന്‍ ഇത്തിരി ഉന്മേഷം!

ബിരിയാണിക്കുട്ടി said...

ശ്വാസം കിട്ടാനില്ലാതായിട്ട്‌ കുറച്ച് നാളായല്ലോ? മറിയമേ, എവിടെയാ?

Inji Pennu said...

ഹൌ..ബിരിയാണി..ഞാനതു തന്നെ ചോദിക്കണെമെന്ന് കരുതി ഇന്ന് കാലത്തെ വന്നതാ...

മറിയം മാഷേ..കുറേ നാളായല്ലോ കണ്ടിട്ട്...

mariam said...
This post has been removed by a blog administrator.
ബിരിയാണിക്കുട്ടി said...

പണി വിടാനോ? അപ്പോ ശ്വാസം വലിക്കാനും കഞ്ഞി കുടിക്കാനും?
qw_er_ty

mariam said...

ബിട്ടി,
നേരേ പോയി (വീട്ടിക്കേറ്റാനിടയില്ലാത്തതിനാല്‍) സിനിമയില്‍ ചേര്‍ന്നു പഠിക്കണമെന്നുണ്ട്‌.
application form എവിടെ കിട്ടുമെന്നു ഒരു പിടിയുമില്ല. :-D.

qw_er_ty

ദിവ (diva) said...

ഇത് പണ്ട് വായിച്ചതാണ്. കമന്റിടാന്‍ മറന്നു...

വളരെ ഇഷ്ടപ്പെട്ടു

:)

latheesh mohan said...

ഒരിടത്ത് കുറച്ചു സമയം വേസ്റ്റ് ആയതിനടിയാല്‍ ഇത് കണ്ടു. ആ സമയം രക്ഷപെട്ടു കിട്ടി.

brilliant.