Tuesday, July 18, 2006

ഒരു കറുത്ത തോക്ക്‌ കളഞ്ഞുകിട്ടിയിട്ടുണ്ടു്‌

ഒരു കറുത്ത തോക്ക്‌ കളഞ്ഞുകിട്ടിയിട്ടുണ്ടു്‌.
ഇന്നലെ രാവിലെ,
എന്റെ തലയിണക്കടിയില്‍ നിന്നാണതു കിട്ടിയതു.

ഏറ്റവുമടുത്ത പോലീസ്‌ സ്റ്റേഷനില്‍ കാര്യം പറഞ്ഞു.
വിദഗധര്‍ വന്ന്
ഒരു ദിവസം മുഴുവന്‍
എന്നെ തിരിച്ചും മറിച്ചും ചോദ്യം ചെയ്തു.
ആര്‍ക്കും ഒരു ഊഹവും കിട്ടിയില്ല.

പോരും നേരം കൈകുലുക്കി കൊണ്ടു
പാതി കാര്യമായും പാതി തമാശായും ഇന്‍സ്പെക്റ്റര്‍ പറഞ്ഞു.
"നിങ്ങള്‍ വിനോദം വിട്ടു അനാവശ്യ ഗൌരവത്തൊടെ പത്രങ്ങള്‍ വായിക്കുന്നുണ്ടു്‌."
------------------

15 comments:

mariam said...

ഒരു കറുത്ത തോക്ക്‌ കളഞ്ഞുകിട്ടിയിട്ടുണ്ടു്‌. !
-മറിയം-

kuzhoor wilson said...

മരിയം എന്ന പെരില്‍
ബ്ലൊഗുന്ന
എഴുതുതുകരാ
ningale contact cheyyan enthanau vazhi.
my contact number is
050-866 9835, 04-3914150

പെരിങ്ങോടന്‍ said...

ചിന്തിക്കുവാന്‍ വക തരുന്ന വരികള്‍.

ഗന്ധര്‍വ്വന്‍ said...

വിഹ്വലതകള്‍- ഓരോ ശ്വാസോച്വാസത്തിലും.
മറിയത്തിന്റെ എഴുത്തും ചിന്തകളും പകരുന്ന ഭാവമിത്‌.

എഴുതു മറിയമെ എഴുതു.

കന്യാമറിയമായിതന്നെ ഇരുന്നു ലോക പാപം ചുമന്നു ഗാഗുല്‍ത്ത കയറാന്‍ കെല്‍പ്പുള്ള കവിതകള്‍ക്കു ജന്മമേകു.

കണ്ണൂസ്‌ said...

എനിക്കും കിട്ടി തലയണകീഴില്‍ നിന്ന്
ഒരു കറുത്ത തോക്ക്‌..

അത്‌ പൊതിഞ്ഞിരുന്നത്‌ അന്നത്തെ പത്രം കൊണ്ടായിരുന്നു
എനിക്ക്‌ സന്തോഷമായി
ഫ്രിഡ്‌ജില്‍ വെക്കാതെ, ദുര്‍ഗന്ധം പരത്തി തുടങ്ങിയിരുന്ന
ഇന്നലത്തെ പരിപ്പു കറി പൊതിഞ്ഞെടുക്കാന്‍
ഒരു കടലാസ്സ്‌ ആയല്ലോ

പരിപ്പുകറി ചവറ്റുകൊട്ടയില്‍ കൊണ്ടെറിഞ്ഞ്‌
ഞാന്‍ കറുത്ത തോക്കെടുത്ത്‌
അയല്‍ക്കാരന്റെ നെഞ്ചത്തേക്ക്‌ നിറയൊഴിച്ചു.

mariam said...

വിശാഖം,
നിങ്ങളുടെ കവിത ഇടം വായിച്ചു. നന്നായിട്ടുണ്ടു.
നമ്പര്‍ കയ്യിലുണ്ടു. ഞാന്‍ വിളിക്കാം

നന്ദി പെരിങ്ങ്സ്‌

ഗന്ധര്‍വന്‍.
നന്നായി എഴുതാന്‍ നിങ്ങളെന്നെ പ്രേരിപ്പിക്കുന്നു. നന്ദി

കണ്ണൂസ്‌,
പ്രതികരിക്കാതിരിക്കാന്‍ പണിയുണ്ടു. കണടച്ചു നൂറു മുതല്‍ ഒന്നു വരെ താഴെക്കു എണ്ണുക. വെറെയുമുണ്ടു മാനേജ്‌ മെന്റ്‌ പാൊങ്ങള്‍. മറന്നു.

ശ്രീജിത്ത്‌ കെ said...

എന്നു വച്ചാല്‍?

mariam said...

sreejith,
ന്നു വെച്ചാല്‍ രണ്ടു്‌.
അപ്പോള്‍..
ന്നു വെച്ചാല്‍ രെണ്ടു ! :-D

കണ്ണൂസ്‌ said...

മറിയത്തിന്റെ കവിത ഞാന്‍ തെറ്റായി മനസ്സിലാക്കിയതിന്റേയും എന്റെ കുറിപ്പ്‌ മറിയം തെറ്റിദ്ധരിച്ചതിന്റേയും ഫലമായിരിക്കാം "പ്രതികരിക്കണ്ട" എന്ന ഈ സൂചന.

കുറ്റകൃത്യങ്ങള്‍ മാധ്യമങ്ങള്‍ സെന്‍സേഷണലൈസ്‌ ചെയ്യുന്നത്‌ ഒരു സാധാരണക്കാരനില്‍ വിഹ്വലതകള്‍ ഉണര്‍ത്തിയേക്കാം എന്നാണ്‌ മറിയത്തിന്റെ സൂചന എന്നാണ്‌ ഞാന്‍ മനസ്സിലാക്കിയത്‌. മാധ്യമങ്ങളല്ല, സമൂഹമാണ്‌ കുറ്റകൃത്യങ്ങള്‍ പെരുപ്പിക്കുന്നത്‌ എന്ന് പറയാനാണ്‌ ഞാന്‍ ശ്രമിച്ചത്‌.

ഇനി മറിയം തെറ്റിദ്ധരിച്ച പോലെ കവിതാ വിമര്‍ശനമായിരുന്നു ഞാന്‍ ഉദ്ദേശിച്ചിരുന്നതെങ്കില്‍ തന്നെ, മറിയത്തിന്റെ പ്രതികരണം "ആരാന്റെ പന്തിയില്‍ വാ, എന്റെ വിളമ്പു കാണാന്‍" എന്ന പഴംപുരാണമാണ്‌ ഓര്‍മ്മിപ്പിക്കുന്നത്‌. മറ്റൊരാളെ ഒട്ടൊന്ന് ക്രൂരമായി തന്നെ വിമര്‍ശിക്കുന്ന ആള്‍ക്ക്‌, ഈ അസഹിഷ്ണുത ഭൂഷണമാണോ?

mariam said...

തീര്‍ച്ചയായും കണ്ണൂസ്‌ നിങ്ങളെന്നെയാണു തെറ്റിധരിച്ചതു. ഞാനും കവിതയുടെ കാര്യമണുദ്ദേശിച്ചതു. പത്രം വായിചു പ്രതികരിക്കതിരിക്കന്‍ എന്നനു ഞാന്‍ ഉദേശിച്ചതു. പ്രകടമാവാതതിനു മാപ്പു.

mariam said...

കണ്ണൂസ്‌.
എന്റെ കവിത വായിച്ചതിനു ശേഷമുള്ള നിങ്ങളുടെ പ്രതികരണവും എന്റെ അതേ ലക്ഷ്യതൊടെയുള്ള ഒരു കവിതയായാണു എനിക്കു തോന്നിയതു. നമുക്കെന്താണു ചെയ്യാന്‍ കഴിയുക എന്നുറക്കെ പറഞ്ഞു പോയതാണു.

കണ്ണൂസ്‌ said...

ഓ.കെ. മറിയം. തെറ്റിദ്ധരിച്ചതിനു മാഫി മുശ്‌കില്‍ :-)

mariam said...

വ അലൈക്കും സലാം !!

Anonymous said...

മറിയമേ...

അറിയാന്‍ വയ്യാത്തോണ്ട് ചോദിക്കാ...നിങ്ങക്കിതെന്തിന്റെ സൂക്കേടാ?

ക്ഷമിക്കണം. പേര് പറയാന്‍ ധൈര്യമില്ലാത്തതോണ്ടാ.. ഒരു തോക്കും കയ്യിലുണ്ടല്ല്ലോ ഇപ്പൊ..

mariam said...

:-D