റോഡിനു നടുവില്‍ ഒരു കറുത്ത പൂച്ച
ഉറുമ്പരിക്കുന്ന കണ്ണുകളുമായി
ഉറങ്ങാന്‍ കിടക്കുന്നു.
പാതി മുടക്കിയ ശകുനവുമായി അത്
രാവിലെ കണി കണ്ടവനെ
ഓര്‍ത്തു കിടക്കുകയായിരിക്കണം.
------------------------------------
Monday, July 24, 2006
Subscribe to:
Post Comments (Atom)
16 comments:
ശകുനം - പാതി മുടങ്ങിയത്
രാവിലെ, ദേവരാഗത്തിന്റെ കമന്റില്‍ നിന്നു ആവേശം ഉള്‍ക്കൊണ്ടു
addiction നെ പറ്റിയാണു ഓര്‍ത്തതു മുഴുവനും. പക്ഷെ പായ്ക്കറ്റ് തുറന്നപ്പോള്‍ ഇതാണ്.
ഇതെങ്കില്‍ ഇത്!.
ഇതാ..
റോഡിന് നടുവിലെ ചത്ത പൂച്ച.
കണി കണ്ടത് എന്ത്?
സ്വന്തം മുഖമോ
മറികടന്ന് പോയവനേയോ?
ശകുനത്തിന്റെ ശക്തിയില്‍ കുറ്റം മുഴൂവന്‍ കണിയായി അവതരിച്ചവന്റെ തലയിലായി.
പൂച്ചയുടെ തലയ്ക്ക് മുകളിലൂടെ വീലുകള്‍ കയറ്റി ഇറക്കിയവന്‍ കുറ്റവിമുക്തനായി.
ഇതാണ് ശകുനം മുടക്കലിലെ വിരോധാഭാസം.
എന്തായാലും ആറുവരിയില്‍ ഈ ‘ശ്വാസം’ മുടക്കി രസകരമായിട്ടുണ്ട്. അതിനുള്ളിലെ ആശ്വാസവും.
അയ്യ്..ഇത് എനിക്ക് പോലും മനസ്സിലായി..ഇതു പറ്റൂല്ലാ.. കര്‍ണ്‍കഠോരമയി എഴുതണം..മറിയക്കുട്ടി..എന്നാലെ അതില്‍ ഒളിഞ്ഞിരിക്കുന്ന ഗുട്ടന്‍സിനെ തേടി ഞാന്‍ യാത്ര ചെയ്ത്..ചെയ്ത്..പിന്നെ പോയി അടുക്കളിയില്‍ കരിക്കരിഞ്ഞ് മനസ്സില്വാത്തേന്റെ വിഷമം തീര്‍ക്കുള്ളൂ... :)
ഉറുമ്പിന്റെ ശകുനം പൂച്ച ശവം, പൂച്ചയുടെ ശകുനം കൂറുകെ ചാടിയ മറ്റൊരു കറുത്ത പൂച്ച, അതൊ മഴുവോ?.
കത്തുന്ന കനല്‍ശകലങ്ങളുമായി അരിച്ചു നീങ്ങുന്ന അക്ഷര ഉറുമ്പുകളുടെ ജാഥയാണ് നിങ്ങളുടെ വരികള്‍.
അതു പോയിടത്തൊക്കെ അക്ഷര ജ്വലനം.
ശകുനമോ ശകുനം കണ്ടവനോ കുറ്റവാളി എന്ന ചോദ്യം സി ബി ഐ യുടെഫയലില്‍ നിന്ന് ഇന്റര്‍പോളിന്റെ ഫയലിലേയ്ക്ക് ഇന്നലെ ഇ-മെയിലായി പോയി എന്നാണ് ചാലക്കുടി ചന്തയില്‍ മിനിയാന്ന് പറഞ്ഞ് കേട്ടത്.
മറിയം, കാച്ചിക്കുറുക്കിയ വരികള്‍ എന്നെ പലപ്പോഴും വിസ്മയിപ്പിക്കുന്നു.
മറിയം, പഴയ കവിതകള്‍ പോലെ ആയില്ല. ഇതെഴുതാന്‍ കലാഭവന്‍ പ്രസാദോ, റഹ്‌മാനോ പോരേ?
ഹ്മ്മ്. മതിയായിരുന്നു. :-(
-മറിയം-
ഛെ! ഞാന്‍ ഒന്നു കൂടെ വായിചു നോക്കി. അത്ര മോശമാണോ..?
അനുകരണം
റോഡിനു നടുവില്‍ ഒരു പൂച്ച
ഉറുമ്പരിക്കുന്ന കണ്ണുകളുമായി
ഉറങ്ങാന്‍ കിടക്കുന്നു
പാതി മുടക്കിയ ശകുനവുമായി അത്
രാവിലെ വായിച്ച കവിത
ഓര്‍ത്തു കിടക്കുകയായിരിക്കണം
നിറം കറൂപ്പെന്നറിയുവാന്‍
പൂച്ച നോക്കിയതു വാല്, പക്ഷെ
അറ്റം മാത്രമേ കറുത്തിരുന്നുള്ളൂ.
ഒരു കവിതയില്‍ സിദ്ധികൂടാമെന്ന
മോഹം പാതിവഴിയില്‍ ശകുനപ്പിഴായി
തീര്‍ന്നു പോകുന്നു. പാവം പൂച്ച.
കവിത മോശമെന്നു് എനിക്കു തോന്നിയില്ല മറിയം.
മോശമാണെന്നല്ലല്ലോ, പഴയ കവിതകള്‍ പോലെ ആയില്ല എന്നല്ലേ ഞാന്‍ പറഞ്ഞത്?
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 3 ബാള്‍ അടുപ്പിച്ച് സിക്സറിനു പറത്തി നാലാമത്തെ പന്തില്‍ ഔട്ട് ആയാല്‍ " ഹാ, ആ സിക്സറുകള്‍ കൊള്ളാമായിരുന്നു" എന്ന് തോന്നിയാലും അവസാനം സ്കോര്‍ ബോര്‍ഡില്‍ 18 റണ്‍സേ ഉള്ളല്ലോ എന്ന് ചിന്തിച്ചു പോവും. അതിലും സന്തോഷം ശ്രീശാന്ത് മുട്ടിയും തട്ടിയും 18 റണ്‍സ് എടുത്താല്‍ കിട്ടുകയും ചെയ്യും.
കലാഭവന്റെ കാര്യം വെറുതെ പറഞ്ഞതല്ല. പെരിങ്ങ്‌സ് പറഞ്ഞ ആ വാലിന്റെ അറ്റത്തെ കറുപ്പ് പണ്ട് കലാഭവന്‍ കാണിച്ചത് തന്നെയായിരുന്നു. പൂച്ചക്ക് ആ കറുപ്പല്ലാതെ വേറൊന്നും എന്റെ പൊട്ടബുദ്ധിയില്‍ കണ്ടും ഇല്ല.
മറിയം.
cheruppathle enne pidikkodiya peru.
മറിയathinodanu njan adyamayi praditchathu.
ente nattile palli mariyathinte peril anu.
pinne biblil മറിയം magdalana മറിയം
kavithayil
chullikadinte മറിയmar.
മറിയme.. bhoomiyile mezhuthirikalokkeyum manamurukiyeriyunnuu...
മറിയ neeri kidakkunnu
samanamillathru angara sayyayyil
pinne njanum ezhuthi
മറിയme, prnayame
savakkalaryil ninnu polum uyerthezhunelukkum niytha dahame..
(charakku vandi)
mattoridathu.
ee pathirathriyil nagarathil karagunna policu vandiyil
poleecukarante madiyil thala vachuragnnu
magdhlana..
pinne kurachu kalam munpu
മറിയം(mary) enna penninte koode porthiyum thudagi.
ippol
ivide oru vanitha magaznil
thudaranum ehuthunnu
athinteyum peru
മറിയmar pala vidham.
ippol blogil
mattoru mariya
ente kavithye.. kothippikkunnu.
kannurutti kanikkunnu.
kaniyakunnu.
angane..
മറിയ mayam
ennal ithu koodi
kure kalam munpathe oru
paribhasha.
(മറിയം)Maria's of many types
maria (മറിയം) said to him
"i shall wait for you
in vine yard"
he replied
and avoided himself saying
" you and my mother
have similar name"
she asked
" am i not ,
like your mother a women?"
whereupon he wriggled himself on the
cross of silence.
മറിയme
kuzhoor wilson
എന്നാലും, പൂച്ച പടായത് കഷ്ടായിപ്പോയി. പാവം.
കണ്ണുസ്,
നന്ദി,
ഹൃദയത്തില്‍ തൊട്ടു സംസാരിക്കുമ്പോള്‍ ആക്രമണവും പ്രതിരോധവുമില്ല.എനിക്കതു മനസ്സിലാവും. എന്റെ ചോദ്യത്തില്‍ ദയനീയതയെ ഉള്ളു. അറിയാം,കവിതക്കു അതു ബാധകമല്ല.
എന്നെ കാര്യമായെടുക്കേണ്ട. :-D
-മറിയം-
പെരിങ്ങ്സ്,വിശാഖം
രണ്ടു പേര്‍ക്കും നന്ദി,
ഞാന്‍ വേറൊരു post ഇല്‍ ഗന്ധര്‍വനോടും വിശ്വത്തിനോടും പറഞ്ഞതു പറയട്ടെ..
കവിത ഒരു വിനിമയമാണു.
ഇരുട്ടില്‍ ഒറ്റക്കാകുമ്പോള്‍
ഇക്കരെ നിന്നുള്ള ഒരു കൂക്കല്‍.
അക്കരെയിലേക്കുള്ള ഒരു കാതോര്‍ക്കല്‍.
ദൂരെ നിന്നു ഒരു മറുവിളി വരുമ്പോള്‍
തന്നെ തിരിച്ചറിയപ്പെട്ട സന്തോഷം.
ഇതാ ഞങ്ങള്‍ എന്ന ഒരു വെല്ലുവിളി.
അത്രയേ ഉള്ളൂ..അല്ലാതെ ഒരു കോപ്പും ഇല്ല. വെറുതെ സമയം കളയാന്‍.
ഒരു തോന്നല്‍.
-മറിയം-
ഓടൊ.
വിശാഖം,
"മറിച്ചിലില്‍" നമ്മളൊരു പോലാണ്.
മറിയം എന്റെ പേരു അല്ല.
എനിക്കേറെ ഇഷ്ടവും ബഹുമാനവും ഉള്ള
കുറേ ഓര്‍മകളുടെ ഒറ്റപ്പേരാണ്.
വിളിപ്പേരാണ്.
ഇതൊരു ഹൈകു പോലെ തോന്നി. ദുര്‍ഗ്രാഹ്യത ഇല്ലാത്ത ഹൈകു.
ഇതു പോലൊരു പൂച്ചയെ ഞാന്‍ ഇന്നു കണ്ടു, റോഡിനു സൈഡില്‍..
a
Post a Comment