ആഗ്രഹമുണ്ടായിട്ടും ഈ കൂട്ടായ്മയുടെ ഭാഗമാണെന്ന് എനിക്കു പലപ്പോഴും തോന്നാത്തതിനാലും അത്ര സജീവമല്ലാതിരുന്നതിനാലും വ്യക്തിപരമായി എന്തെങ്കിലും വിളംബാന്‍ ലജ്ജയുണ്ട്.
എന്നാലും പോകുമ്പൊ പറഞ്ഞിട്ടു പോകുന്നു.
ആത്മപീഢയുടെ ചെറിയ ഒരസ്കിത ആദ്യമേയുണ്ട്.
തീരെ പ്രതീക്ഷിക്കാതെ ഞാന്‍ എന്നെ അനിശ്ചിതത്തിലേക്കു വലിച്ചെറിയും.വളരെ അടുത്തവരെ അത് സമ്മിശ്രത്തിലാക്കുമെങ്കിലും എനിക്കു അതു ഒഴിവാക്കാനാവില്ല. ഇപ്പൊ അതിന്റെ സമയമാണെന്ന് തോന്നുന്നു. ബ്ലോഗിംഗ് വെറുമൊരു ഉല്‍പ്രേരകമായി പ്രവര്‍ത്തിച്ചുവൊള്ളുവെങ്കിലും ആരെയെങ്കിലും കുറ്റം പറയേണ്ടതു കൊണ്ട് ഞാന്‍ ബ്ലോഗിനെ പറയുന്നു.
എന്തായാലും ഞാന്‍ ബ്ലോഗിങ്ങില്‍ നിന്ന് തത്‌കാലം പിന്‍വാങ്ങുകയാണ്. ലീവിനു പോകുകായാണ് ഈ ആഴ്ച്ച. മട്ട് കണ്ടിട്ട് തിരിച്ചു വരാനുള്ള സാധ്യത കുറവാണ്. ഇതു വരെ ചെയ്തിരുന്ന പണി ഇനി ചെയ്യാനിഷ്ടമില്ലാത്തതിനാല്‍ പുകയിലേക്കാണിറങ്ങുന്നത്. അതുകൊണ്ട് ഇനി എന്നു മടങ്ങി വരാനാകും എന്നു തീര്‍ച്ചയില്ല.
കമെന്റുകളിലൂടെ ഞാന്‍ തെറിപ്പിച്ചു വിട്ട വാക്കുകള്‍ ആരെയെങ്കിലും മുറിപ്പെടുത്തിയെങ്കില്‍ മറക്കുക. നല്ലതു വല്ലതുമുണ്ടെങ്കില്‍ ഓര്‍ത്തു വെക്കുക
-മറിയം-
Saturday, November 04, 2006
Subscribe to:
Post Comments (Atom)
29 comments:
വിട. നേരം വേഗം വെളുക്കട്ടെ. :)
പിന്നെ, ഇവിടെ വേറാരുമില്ലാത്തതിനാല്‍ ഞാന്‍ തന്നെ ഒന്ന് ശ്രമിക്കട്ടെ.
“അയ്യോ മറിയം പോകല്ലേ, അയ്യോ മറിയം പോകല്ലേ.”
പോവണ്ട.
എന്റെ ഗ്രൂപ്പിലുള്ള ഒരാള്‍ കൂടി പടിയിറങ്ങുന്നു... മറിയം, പോയിവരിക.
മറിയം എന്ന പ്രിയപ്പെട്ട എഴുത്തുകാരാ,
പറഞ്ഞത് മുഴുവനും പിടികിട്ടിയില്ലാ എങ്കിലും, മറിയത്തിന്റെ തിരിച്ചുവരവ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,
സസ്നേഹം
മറിയമെ വിടഞ്ഞിട്ട് പോകല്ലെ.
നമ്മളുടെ വിപ്ലവപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരെ പെരുവഴിയിലാക്കിയിട്ട് കുന്ന് കയറല്ലെ.
ബിനാമികളിലൂടെ അങ്ങയുടെ ശ്വാസവും മരണ വെപ്രാളവുമൊക്കെ ഉണ്ടാകും എന്നറിയാം.
അവരൊക്കെ ഇപ്പോള്‍ സ്വയം ഐഡന്റിഫയ്യബിള്‍ ആണ്.
തമാശക്കെഴുതിയതാണെ.
എംകിലും ചിലതൊക്കെ കാണുമ്പോള്‍ തോന്നും ഇതും മറിയമല്ലെ അതും മറിമായമല്ലെ. മായല്ലെ മറയല്ലെ.
നിര്‍ഭയം എഴുതുന്ന നിങ്ങളേപ്പോലുള്ള എഴുത്തുകാര്‍ ഇവിടെ വേണം. ഇടക്ക് വെറുതെ വെറും വെറുതെ ചിലരെ തോണ്ടുന്നതിലൊഴിച്ച് എനിക്ക് നിങ്ങളെ ക്ഷ പിടിച്ചിട്ടുണ്ട്.
സ്റ്റേയ് വേര്‍ യൂ ആര്‍
മുരളിമേനോന്‍ ചേട്ടനും,മറിയവും ബ്ലോഗു വായനയുടെ മാസ്മരികത ബ്ലോഗുലകത്തിനെ അറിയിച്ചവരാണ്...ഒത്തിരി പ്രതീക്ഷയുള്ള എഴുത്തുകാര്‍...നാട്ടില്‍ പോയേ തീരൂവെന്ന അനിവാര്യത മനസ്സിലാക്കാന്‍ ശ്രമിയ്ക്കുന്നു..എങ്കിലും താങ്കളുടെ തൂലിക ഏറേ ബഹുമാനിയ്ക്കുന്നൊരാളെന്ന നിലയില്‍ ഒരപേക്ഷ..എവിടെയായിരുന്നാലും ബ്ലോഗിങ്ങിനോടു വിട പറയരുത്...ഇടയ്ക്കിടയ്ക്ക് ഇവിടെ വന്നെ എത്തിനോക്കുന്ന എന്നെപ്പോലുള്ള വായനക്കാര്‍ക്കുവേണ്ടിയെങ്കിലും...
ഗന്ധര്‍വന്‍
ഞാന്‍ നിങ്ങള്‍ എഴുതിയത് വായിച്ചു. ഊഹം പുരട്ടിയ ഒളിയമ്പ് ആയതു കൊണ്ട് എല്ലാ വാക്കുകളും പ്രധാനമാണ്. പക്ഷേ ആ വാക്കുകള്‍ കൊണ്ട് നിങ്ങള്‍ ഉദ്യേശിച്ച സ്ഥലത്ത് ഞാനില്ല. :-) (ഊഹം ഊഹേന !)
“അതിയാന്‍ തന്നയല്ലയോ ഇതിയാനെന്ന തിയാട്ടിക്കാശങ്ക“ എന്ന ഉല്പ്രേക്ഷ അസ്ഥാനത്താണ് :-)
പക്ഷേ വാക്കൊന്നു മാറിയാല്‍ ഞാനൊന്നു ഞെട്ടിയേനെ! സത്യമായിട്ടും.
ഒന്നു പറയാം. ഞാന്‍ ഇതു വരെ അനോണി ആയിട്ടില്ല.
പിന്നൊന്ന് - ദൈവത്താണെ ഞാന്‍ നിങ്ങള്‍ പറഞ്ഞയാളെ “തോണ്ടു” ന്നതല്ല. ഈ നശിച്ച തിരക്കിനിടെയുള്ള ഒരാശ്വാസത്തിനാണ്. ഇഷ്റ്റം കൊണ്ടാണ്.
നമ്മളുദ്യേശിച്ചതൊന്നല്ലെങ്കില്‍ ഇത് വെറുമൊരു സ്പാമാണ്.
-മറിയം-
"ക്ഷ” തിരിച്ചുമയക്കുന്നു. അതിനേക്കാള്‍ ആദരവോടെ.
മറിയം
പോയി വരൂ...
ഐ വില്‍ മിസ്സ് യൂ.
കമന്റുകള്‍ എഴുതുന്നത് കുറവായിരുന്നു, പക്ഷേ മറിയത്തിന്റെ കമന്റുകള്‍ വായിക്കാന്‍ താത്പര്യമുണ്ടായിരുന്നു.
ബൂലോഗത്തിന് വലിയൊരു നഷ്ടം. (എന്റെ അഭിപ്രായത്തില്‍)
ഗുഡ് ലക്ക്!തിരിച്ചു വരണം, എത്രയും പെട്ടെന്ന്.
അരവിന്ദ് പറഞ്ഞതിനോട് യോജിക്കുന്നു. മറിയം ബ്ളോഗെഴുത്ത് നിര്‍ത്തിയാല്‍ മറിയത്തിന് ഒന്നും നഷ്ടപ്പെടില്ല. പക്ഷേ, ബ്ളോഗ് വായനക്കാര്‍ക്ക് പ്രതിഭാസ്പര്‍ശത്തോടെ എഴുതുന്ന, ആര്‍ജ്ജവത്തോടെ കമന്‍റ് ചെയ്യുന്ന അപൂര്‍വ്വം പേരിലൊരാളെയാകും നഷ്ടമാകുക.
അയ്യോ അതെന്തു പോക്കാ?
അങ്ങനെ പോവല്ലെ....
എവിടെപ്പൊയാലും ഇതു വിട്ടുകളയല്ലെ....പ്ലീസ്
എതു നാട്ടിലാണെങ്കിലും എന്റെ മൊബൈല്‍ ഓണ്‍ ചെയ്യുമ്പോള്‍ അത് എത്തിസലാറ്റിനെ തിരയും. എവിടെപ്പോയാലും താങ്കളുടെ മനസ്സ് ബൂലോഗത്തെ തിരയും. മറിയം പോവില്ല. താങ്കളുടെ ബ്ലോഗ്ഗിലെ എന്റെ ആദ്യ കമന്റ് ഇത്. അവസാനത്തേതാകാന്‍ എനിക്കു സമ്മതമില്ല.
താങ്കളാരാണെങ്കിലും ഏതുനാട്ടിലാണെങ്കിലും, എന്തു ചെയ്യുന്നെങ്കിലും, ഇങ്കൈ വന്തു താന്‍ ആഹണം. തിരിച്ചു വരിക, എന്റെ ബൂലോഗത്തിനു മറിയം വേണം.
എതു നാട്ടിലാണെങ്കിലും എന്റെ മൊബൈല്‍ ഓണ്‍ ചെയ്യുമ്പോള്‍ അത് എത്തിസലാറ്റിനെ തിരയും. എവിടെപ്പോയാലും താങ്കളുടെ മനസ്സ് ബൂലോഗത്തെ തിരയും. മറിയം പോവില്ല. താങ്കളുടെ ബ്ലോഗ്ഗിലെ എന്റെ ആദ്യ കമന്റ് ഇത്. അവസാനത്തേതാകാന്‍ എനിക്കു സമ്മതമില്ല.
താങ്കളാരാണെങ്കിലും ഏതുനാട്ടിലാണെങ്കിലും, എന്തു ചെയ്യുന്നെങ്കിലും, ഇങ്കൈ വന്തു താന്‍ ആഹണം. തിരിച്ചു വരിക, എന്റെ ബൂലോഗത്തിനു മറിയം വേണം.
എന്നെ സംബന്ധിച്ചിടത്തോളം ഇതു ശ്വാസം നഷ്ടപ്പെടുത്തുന്ന പോക്കാണു്. പുകയിലേയ്ക്കാവും ഇറങ്ങുന്നതു്, പുക മായ്ച്ചുകളയുമ്പോള്‍ ‘ഞാനിവിടെ’ എന്നൊരു വിലാസം രേഖപ്പെടുത്തുക, അന്നേയ്ക്കു വരേയും വിട.
മറിയം... അധികം താമസമില്ലാതെ കണ്ടുമുട്ടാനാവും പ്രതീക്ഷയോടെ എല്ലാ ആശംസകളും.
മറിയത്തിന്റെ മിക്കവാറും പോസ്റ്റുകളും വായിച്ചിട്ടുണ്ട്. ഇഷ്ടപെട്ടതുമാണ്.
തിരിച്ചുവരും എന്ന് തന്നെ പ്രതീക്ഷിക്കുന്നു
മടങ്ങി വരവുണ്ടാകുമെന്നു തന്നെ പ്രതീക്ഷിക്കുന്നു. അതാണാഗ്രഹവും.
പോയിട്ട് വേഗം വാ ട്ടാ.
qw_er_ty
:O
varum, varille?
qw_er_ty
മറിയം വരാതിരിക്കില്ല.
മറിയത്തിന് വരാതിരിക്കാനാവില്ല.
മറിയം, പോവരുത്. പോയാലും എഴുതുമെന്ന് കരുതുന്നു.പത്ര മാധ്യമങ്ങളില്‍ എഴുതുമ്പോള്‍ ഇതേ പേരില്‍ എഴുതിയാലേ ശ്രദ്ധിക്കാനാവൂ.വായന പരിമിതപ്പെടുത്തിയിട്ട് കുറച്ചുകാലമായി.
മറിയം ഞാന്‍ ഇപ്പോഴാണ് മറിയത്തിന്റെ കഥകളൊക്കെ വായിക്കുന്നത്.ബ്ലോഗില്‍ ഇല്ലെങ്കിലും കഥയെഴുത്ത് നിര്‍ത്തരുത്. ആ കൈരേഖയില്‍ ഒരു നല്ല എഴുത്തുകാരനാകാനുള്ള ഭാഗ്യരേഖ എനിക്കുകാണാനാകുന്നു.ഒരു പകലിന്റെ അസ്തമനം കണ്ട് കഥകളിലേക്കു തിരിച്ചുവരിക.
aa
Mashe. If you don't like the job, quit and spend some quality time with family and friends. Have a great time. Do well.
evide? evide ?
kaippally yude blog il comment ezhuthan pattum evide oru post edan pattilla alle? Grrrrrrrr... :))
സിജി,
വീണ്ടും വീണ്ടും വന്നതിനും
കഥ വായിച്ചതിനും നന്ദി.
തീര്‍ച്ചയായും ഒരു കഥ എഴുതി ഇടണമെന്നുണ്ട്.
മടി മാറിയിട്ടാവട്ടെ എന്നു കരുതി കാത്തിരിക്കുകയാണ്. :-) (കഥ എഴുതാന്‍ വാശി വേണ്ടല്ലോ എന്നു കരുതി)
മറിയം ബ്ലോഗിലെ രണ്ടാം തലമുറയെന്നോ മറ്റോ പറയാവുന്ന കുറച്ച് കഥയെഴുത്തുകാര്‍ ഉണ്ട്,ഒരു പക്ഷെ ഞാനും അതില്‍ പെട്ടുപോകും. ഞങ്ങള്‍ വരുന്നകാലം മുതലേ കേള്‍ക്കുകയും കണ്ടെടുക്കുകയും ചെയ്യുന്ന പേരും ബ്ലോഗുമാണ് മറിയത്തിന്റേത്. ഒരുപക്ഷേ ഇത്രയും കാലം എഴുത്തില്‍ നിന്നും വിട്ടു നിന്നിട്ടും വായനക്കാര്‍ ഇന്നും ആവേശത്തോടെ ചൂണ്ടിക്കാണിക്കുന്ന പേരിന്റെ ഉടമ . അതുകൊണ്ടുതന്നെ തിരിച്ചുവിളിക്കാതിരിക്കാന്‍ ആവില്ല.
വല്ലപ്പോഴുമെങ്കിലും ഒരു കഥ മതി. ജീവിച്ചിരിക്കുന്നുണ്ട് എന്ന് രേഖപ്പെടുത്തുവാന്‍ വല്ലപ്പോഴും കഥയെഴുതുന്ന ആളാണ് ഞാനും. അതുകൊണ്ട് കഥാകൃത്ത് ഒരു യന്ത്രമാണെന്നും കഥ ഒരു ഉത്പന്നമാണെന്നും വിശ്വസിക്കുന്നില്ല. എങ്കിലും മൗനം മുറിച്ചതില്‍ അതിയായ സന്തോഷം. :)
സിജി-
സിജി
മലയാളികളെ കുറിച്ചു കമലഹാസന്റേതാണെന്നു തോന്നുന്നു ഒരു നിരീക്ഷണമുണ്ട്. അവര്‍ക്ക് കുറച്ചു നല്ല സിനിമ കണ്ടു കഴിയുമ്പോള്‍ പെട്ടെന്ന് ഇനി ഒരു സര്‍ക്കസ് കാണണമെന്നു തോന്നുമെന്ന്" .
അതുപോലെ തുടങ്ങുകയും നിന്നു പോകുകയും ചെയ്തതാണ് ബ്ലോഗ്.
പിന്നെ ആവേശം.
അത് മരിച്ചവരേയും മതിയാക്കിയവരേയും കുറിച്ചുള്ള നൂറു നാവാണ്. :-)
വേറൊന്ന്, ഞാനൊരു കഥ എഴുതി വെച്ചിട്ടുണ്ട് മേശപ്പുറത്ത്. വളരെ ആവേശത്തോടെ എഴുതിയതാണ്. പക്ഷെ ഇടക്കെടുത്ത് വായിക്കുമ്പോള്‍ മോന്തക്കൊരു ചവിട്ടു കൊടുക്കാന്‍ തോന്നും. (എന്റെയല്ല, കഥയുടെ). :-)
-മറിയം-
ഒന്ന് ശ്വസിക്കാന്‍ നേരമായില്ലേ?
സെറീന,
വീര്‍പ്പടക്കി ജീവിക്കാന്‍ പഠിക്കുകയാണ്. :-)
(പച്ച വായിച്ചു രസിച്ചു. )
Post a Comment