ഫ്ലാറ്റ് നമ്പര്‍ 232/Sector -11
ഏകാന്തത സഹിക്കാനാവാതെ
മൂന്നര വയസ്സുകാരന്
കിടപ്പു മുറിയില്‍ കയറി വാതിലടച്ചു.
പാവം. ആത്മഹത്യാ പ്രായമെത്തും വരെ
അവനവിടെ കാത്തിരിക്കണം.
ഫ്ലാറ്റ് നമ്പര്‍ 428/Sector -11
മുറ്റം,മുത്തശ്ശി ഇത്ര മുകളില്‍ നിന്നു
ആദ്യമായി കാണുകയാണ്.
തുളസിയിലയിറുക്കാന്‍ മുന്നോട്ടാഞ്ഞതാണ്.
ആളുകള്‍ അടക്കം പറഞ്ഞു.
--------------------------
Monday, July 24, 2006
ശകുനം - പാതി മുടങ്ങിയത്.
റോഡിനു നടുവില്‍ ഒരു കറുത്ത പൂച്ച
ഉറുമ്പരിക്കുന്ന കണ്ണുകളുമായി
ഉറങ്ങാന്‍ കിടക്കുന്നു.
പാതി മുടക്കിയ ശകുനവുമായി അത്
രാവിലെ കണി കണ്ടവനെ
ഓര്‍ത്തു കിടക്കുകയായിരിക്കണം.
------------------------------------
ഉറുമ്പരിക്കുന്ന കണ്ണുകളുമായി
ഉറങ്ങാന്‍ കിടക്കുന്നു.
പാതി മുടക്കിയ ശകുനവുമായി അത്
രാവിലെ കണി കണ്ടവനെ
ഓര്‍ത്തു കിടക്കുകയായിരിക്കണം.
------------------------------------
Thursday, July 20, 2006
സ്ത്രീ- ഒരു വിദൂര ദൃശ്യം
സ്ത്രീ.
ഒറ്റനക്ഷത്രമുള്ള ഒരാകാശം കണ്ണില്‍ നിറച്ചു
എന്റെ മുന്നിലിരുന്നു.
അവളുടെ കൈപ്പിടിയിലല്ലാത്ത ഒരു നക്ഷത്രം പോലും
എനിക്കു കണ്ടെത്താനായില്ല.
അവളുടെ വിരലുകള്‍ക്കവസാനമില്ലെന്നു ഭയന്നു
ഞാന്‍ മുഖമുയര്‍ത്തി.
അവളുടെ കൂര്‍ത്ത നോട്ടമേറ്റ്
ഞാന്‍ പിന്നോട്ടു തെറിച്ചു വീണു.
സ്ത്രീ
ഉറക്കങ്ങളുടെയും വിശ്രമങ്ങളുടെയും അധിപ.
ഇവ രണ്ടുമില്ലാതെ താണ്ടിയ ഉയരങ്ങളിലും ആഴങ്ങളിലും
പിന്നെയും സ്വപ്നങ്ങളാണു ഞങ്ങള്‍ക്കു കണ്ടെത്താനായത്.
അട്ടിയും തുന്നലും ഇളകിയവ.
ശേഷം, അവളെഴുന്നേറ്റു.
അവള്‍ പൂര്‍ണ നഗ്നയായിരുന്നു.
എന്റെ ശരീരം ഹൃദയം പോലെ മിടിച്ചു.
"അടുത്തേക്കു വരണമെന്നില്ല". ഞാന്‍ പറഞ്ഞു.
ദൂരെ നിന്നു കുഞ്ഞു കുഞ്ഞു സ്വപ്നങ്ങള്‍ കൊണ്ടളന്നെടുക്കാവുന്ന
ഒരു ദ്രാവകമാണു സ്തീ.
----------------
ഒറ്റനക്ഷത്രമുള്ള ഒരാകാശം കണ്ണില്‍ നിറച്ചു
എന്റെ മുന്നിലിരുന്നു.
അവളുടെ കൈപ്പിടിയിലല്ലാത്ത ഒരു നക്ഷത്രം പോലും
എനിക്കു കണ്ടെത്താനായില്ല.
അവളുടെ വിരലുകള്‍ക്കവസാനമില്ലെന്നു ഭയന്നു
ഞാന്‍ മുഖമുയര്‍ത്തി.
അവളുടെ കൂര്‍ത്ത നോട്ടമേറ്റ്
ഞാന്‍ പിന്നോട്ടു തെറിച്ചു വീണു.
സ്ത്രീ
ഉറക്കങ്ങളുടെയും വിശ്രമങ്ങളുടെയും അധിപ.
ഇവ രണ്ടുമില്ലാതെ താണ്ടിയ ഉയരങ്ങളിലും ആഴങ്ങളിലും
പിന്നെയും സ്വപ്നങ്ങളാണു ഞങ്ങള്‍ക്കു കണ്ടെത്താനായത്.
അട്ടിയും തുന്നലും ഇളകിയവ.
ശേഷം, അവളെഴുന്നേറ്റു.
അവള്‍ പൂര്‍ണ നഗ്നയായിരുന്നു.
എന്റെ ശരീരം ഹൃദയം പോലെ മിടിച്ചു.
"അടുത്തേക്കു വരണമെന്നില്ല". ഞാന്‍ പറഞ്ഞു.
ദൂരെ നിന്നു കുഞ്ഞു കുഞ്ഞു സ്വപ്നങ്ങള്‍ കൊണ്ടളന്നെടുക്കാവുന്ന
ഒരു ദ്രാവകമാണു സ്തീ.
----------------
Tuesday, July 18, 2006
ഒരു കറുത്ത തോക്ക് കളഞ്ഞുകിട്ടിയിട്ടുണ്ടു്
ഒരു കറുത്ത തോക്ക് കളഞ്ഞുകിട്ടിയിട്ടുണ്ടു്.
ഇന്നലെ രാവിലെ,
എന്റെ തലയിണക്കടിയില്‍ നിന്നാണതു കിട്ടിയതു.
ഏറ്റവുമടുത്ത പോലീസ് സ്റ്റേഷനില്‍ കാര്യം പറഞ്ഞു.
വിദഗധര്‍ വന്ന്
ഒരു ദിവസം മുഴുവന്‍
എന്നെ തിരിച്ചും മറിച്ചും ചോദ്യം ചെയ്തു.
ആര്‍ക്കും ഒരു ഊഹവും കിട്ടിയില്ല.
പോരും നേരം കൈകുലുക്കി കൊണ്ടു
പാതി കാര്യമായും പാതി തമാശായും ഇന്‍സ്പെക്റ്റര്‍ പറഞ്ഞു.
"നിങ്ങള്‍ വിനോദം വിട്ടു അനാവശ്യ ഗൌരവത്തൊടെ പത്രങ്ങള്‍ വായിക്കുന്നുണ്ടു്."
------------------
ഇന്നലെ രാവിലെ,
എന്റെ തലയിണക്കടിയില്‍ നിന്നാണതു കിട്ടിയതു.
ഏറ്റവുമടുത്ത പോലീസ് സ്റ്റേഷനില്‍ കാര്യം പറഞ്ഞു.
വിദഗധര്‍ വന്ന്
ഒരു ദിവസം മുഴുവന്‍
എന്നെ തിരിച്ചും മറിച്ചും ചോദ്യം ചെയ്തു.
ആര്‍ക്കും ഒരു ഊഹവും കിട്ടിയില്ല.
പോരും നേരം കൈകുലുക്കി കൊണ്ടു
പാതി കാര്യമായും പാതി തമാശായും ഇന്‍സ്പെക്റ്റര്‍ പറഞ്ഞു.
"നിങ്ങള്‍ വിനോദം വിട്ടു അനാവശ്യ ഗൌരവത്തൊടെ പത്രങ്ങള്‍ വായിക്കുന്നുണ്ടു്."
------------------
Sunday, July 09, 2006
ദരിദ്രം
കുടുംബമായി താമസിക്കുന്നവരുടെ ശ്രദ്ധക്ക്
ദാരിദ്ര്യം .
മുറുക്കിയതിനു ശേഷവും
നിങ്ങളുടെ മുറിയിലേക്ക്
ടാപ്പില്‍ നിന്നു ഇറ്റു വീഴുന്നതാണ്.
പല്‍ചക്രം പോയ ഒരു പാട്ടുപെട്ടി.
ഷര്‍ട്ടിന്റെ കൈമടക്കുകളില്‍ ,
കൈത്തണ്ടയെത്തരിപ്പിക്കുന്ന തേപ്പു പെട്ടി.
- 2 b contd..
ദാരിദ്ര്യം .
മുറുക്കിയതിനു ശേഷവും
നിങ്ങളുടെ മുറിയിലേക്ക്
ടാപ്പില്‍ നിന്നു ഇറ്റു വീഴുന്നതാണ്.
പല്‍ചക്രം പോയ ഒരു പാട്ടുപെട്ടി.
ഷര്‍ട്ടിന്റെ കൈമടക്കുകളില്‍ ,
കൈത്തണ്ടയെത്തരിപ്പിക്കുന്ന തേപ്പു പെട്ടി.
- 2 b contd..
Saturday, July 08, 2006
രണ്ടുാമത്തെ മേശവലിപ്പില്‍ നിന്നു്...
ഞാന്‍ എന്റെ ഓര്‍മകളിലേക്കു പിന്‍വാങ്ങുകയാണ്...
പ്രാപിടിയന്‍ കണ്ണുകളും
എന്റെ വളര്‍ത്തു പട്ടിയുടെ നാസാരന്‍ഡ്രങ്ങളുമായി
ഞാന്‍ എന്റെ ഓര്‍മകളിലേക്കു പിന്‍വാങ്ങുകയാണ്.
-to b contd..
പ്രാപിടിയന്‍ കണ്ണുകളും
എന്റെ വളര്‍ത്തു പട്ടിയുടെ നാസാരന്‍ഡ്രങ്ങളുമായി
ഞാന്‍ എന്റെ ഓര്‍മകളിലേക്കു പിന്‍വാങ്ങുകയാണ്.
-to b contd..
ലുസേഴ്സ് ഫൈനല്‍
ഞങ്ങള്‍ ഒന്നായിരുന്നു
മുഴുവന്‍ കറുപ്പണിഞ്ഞ ഒരുവന്‍
തന്ത്രപരമായി വിസിലൂതി
ഞങ്ങള്‍ രണ്ടു ചേരിയായി.
തമ്മില്‍ തിരിചറിയാന്‍..
പിഴവു ഒഴിവാക്കാന്‍..
നിറങ്ങളും ചിഹ്നങ്ങളും തന്നു
ഒന്നു്.. രണ്ടു്.. മൂന്നു്..
കൈകളില്‍ കാല്‍വേഗം
കാലുകളില്‍ കയ്യടക്കം
അറിയപ്പെടാത്ത സഹോദരങ്ങളുടെ
രോദനം ഞങ്ങളുടെ ചെവിക്കുഴക്കു പിന്നിലെ
വിശ്രമമില്ലാത്ത ചീവീടുകളായി.
നടത്തിപ്പുകാരുടെയും
ആര്‍ത്തുവിളിചവരുടെയും
മനം നിറഞ്ഞു ഞങ്ങള്‍ പോരാടി..
കാലില്‍ നുള്ളിയ കുഞ്ഞുറുമ്പിനെ
അമര്‍ത്തിയൊരു ഞരടല്‍
കയ്യില്‍ തടഞ്ഞ
പുല്‍നാമ്പിലൊരു കുഞ്ഞു കടി
ഉടയക്കാരെ, ഏതില്‍ നിന്നാണു നീയെന്റെ വീര്യം തിളപ്പിചെടുത്തത്..?
ഒടുവില്‍ പിടഞ്ഞവന്റെ
അവസാന ശ്വാസം
നീണ്ട വിസിലായി പരിഗണിക്കപ്പെട്ടു.
ഏറ്റവുമൊടുവില്‍,
ആരവമൂരിപ്പോയ,
ഒറ്റചെരിപ്പുകളുടെ മൈതാനിയില്‍...
ഒരു കുമ്മായവരക്കപ്പുറവുമിപ്പുറവുമായി,
ഞങ്ങള്‍ പരസ്പരം നോക്കി,
പഴയ സ്നേഹത്തോടെ മരിചു കിടന്നു.
മുഴുവന്‍ കറുപ്പണിഞ്ഞ ഒരുവന്‍
തന്ത്രപരമായി വിസിലൂതി
ഞങ്ങള്‍ രണ്ടു ചേരിയായി.
തമ്മില്‍ തിരിചറിയാന്‍..
പിഴവു ഒഴിവാക്കാന്‍..
നിറങ്ങളും ചിഹ്നങ്ങളും തന്നു
ഒന്നു്.. രണ്ടു്.. മൂന്നു്..
കൈകളില്‍ കാല്‍വേഗം
കാലുകളില്‍ കയ്യടക്കം
അറിയപ്പെടാത്ത സഹോദരങ്ങളുടെ
രോദനം ഞങ്ങളുടെ ചെവിക്കുഴക്കു പിന്നിലെ
വിശ്രമമില്ലാത്ത ചീവീടുകളായി.
നടത്തിപ്പുകാരുടെയും
ആര്‍ത്തുവിളിചവരുടെയും
മനം നിറഞ്ഞു ഞങ്ങള്‍ പോരാടി..
കാലില്‍ നുള്ളിയ കുഞ്ഞുറുമ്പിനെ
അമര്‍ത്തിയൊരു ഞരടല്‍
കയ്യില്‍ തടഞ്ഞ
പുല്‍നാമ്പിലൊരു കുഞ്ഞു കടി
ഉടയക്കാരെ, ഏതില്‍ നിന്നാണു നീയെന്റെ വീര്യം തിളപ്പിചെടുത്തത്..?
ഒടുവില്‍ പിടഞ്ഞവന്റെ
അവസാന ശ്വാസം
നീണ്ട വിസിലായി പരിഗണിക്കപ്പെട്ടു.
ഏറ്റവുമൊടുവില്‍,
ആരവമൂരിപ്പോയ,
ഒറ്റചെരിപ്പുകളുടെ മൈതാനിയില്‍...
ഒരു കുമ്മായവരക്കപ്പുറവുമിപ്പുറവുമായി,
ഞങ്ങള്‍ പരസ്പരം നോക്കി,
പഴയ സ്നേഹത്തോടെ മരിചു കിടന്നു.
Friday, July 07, 2006
ഒരു ഡയലോഗു കൂടെ ബാക്കിയുണ്ട്...
ശ്വാസത്തെ ക്കുറിചല്ല..
ഇതെന്റെ ശ്വാസം നിലനിര്‍ത്തുന്ന വെന്റിലേറ്ററുകളെ കുറിചാണ്..
ചളുക്ക് നിവര്‍ത്തുവാനേല്‍പ്പിച എന്റെ സ്പര്‍ശിനികള്‍
ഇന്നോ നാളെയൊ തിരികെ വാങ്ങണം .
കാറ്റിനോദു കൂറുപുലര്‍ത്തണം...
നാസാരന്‍ഡ്രങ്ങളിലുള്ള കാറ്റിന്റെ കൊളുത്തു വിട്ടുപോവാതെ..
അയയില്‍ തൂങ്ങുന്ന തൂവാലകളില്‍
ഞാനെന്റെ കാറ്റിനെ തളചിട്ടിരിക്കുന്നു...
വിരലുകള്‍ വേരുകളായ് പ്പൂഴ്ത്തി
കമിഴ്ന്നു കിടന്നു ഗന്ധം ചേര്‍ത്തു
എനിക്കെന്റെ ഓര്‍മയുടെ ഉമ്മറം പുതുക്കിപ്പണിയേണ്ടതുണ്ട്..
തെല്ലും ലഭേഛയില്ലാതെ,
അക്ഷീണം പ്രവര്‍ത്തിക്കുന്ന
ഒരു ലൈംഗിഗാവയവമാണെന്റെ കണ്ണ്.
ബാറ്റെറിയുടെ പിന്നിലെ ലോഹത്തണുപ്പില്‍..
എന്റെ നാക്ക്.
-to b contd..
ഇതെന്റെ ശ്വാസം നിലനിര്‍ത്തുന്ന വെന്റിലേറ്ററുകളെ കുറിചാണ്..
ചളുക്ക് നിവര്‍ത്തുവാനേല്‍പ്പിച എന്റെ സ്പര്‍ശിനികള്‍
ഇന്നോ നാളെയൊ തിരികെ വാങ്ങണം .
കാറ്റിനോദു കൂറുപുലര്‍ത്തണം...
നാസാരന്‍ഡ്രങ്ങളിലുള്ള കാറ്റിന്റെ കൊളുത്തു വിട്ടുപോവാതെ..
അയയില്‍ തൂങ്ങുന്ന തൂവാലകളില്‍
ഞാനെന്റെ കാറ്റിനെ തളചിട്ടിരിക്കുന്നു...
വിരലുകള്‍ വേരുകളായ് പ്പൂഴ്ത്തി
കമിഴ്ന്നു കിടന്നു ഗന്ധം ചേര്‍ത്തു
എനിക്കെന്റെ ഓര്‍മയുടെ ഉമ്മറം പുതുക്കിപ്പണിയേണ്ടതുണ്ട്..
തെല്ലും ലഭേഛയില്ലാതെ,
അക്ഷീണം പ്രവര്‍ത്തിക്കുന്ന
ഒരു ലൈംഗിഗാവയവമാണെന്റെ കണ്ണ്.
ബാറ്റെറിയുടെ പിന്നിലെ ലോഹത്തണുപ്പില്‍..
എന്റെ നാക്ക്.
-to b contd..
Subscribe to:
Posts (Atom)