Saturday, November 04, 2006

വിട, നാളെ നേരം വെളുക്കും വരേക്കും വിട !

ആഗ്രഹമുണ്ടായിട്ടും ഈ കൂട്ടായ്മയുടെ ഭാഗമാണെന്ന് എനിക്കു പലപ്പോഴും തോന്നാത്തതിനാലും അത്ര സജീവമല്ലാതിരുന്നതിനാലും വ്യക്തിപരമായി എന്തെങ്കിലും വിളംബാന്‍ ലജ്ജയുണ്ട്‌.
എന്നാലും പോകുമ്പൊ പറഞ്ഞിട്ടു പോകുന്നു.
ആത്മപീഢയുടെ ചെറിയ ഒരസ്കിത ആദ്യമേയുണ്ട്‌.
തീരെ പ്രതീക്ഷിക്കാതെ ഞാന്‍ എന്നെ അനിശ്ചിതത്തിലേക്കു വലിച്ചെറിയും.വളരെ അടുത്തവരെ അത്‌ സമ്മിശ്രത്തിലാക്കുമെങ്കിലും എനിക്കു അതു ഒഴിവാക്കാനാവില്ല. ഇപ്പൊ അതിന്റെ സമയമാണെന്ന് തോന്നുന്നു. ബ്ലോഗിംഗ്‌ വെറുമൊരു ഉല്‍പ്രേരകമായി പ്രവര്‍ത്തിച്ചുവൊള്ളുവെങ്കിലും ആരെയെങ്കിലും കുറ്റം പറയേണ്ടതു കൊണ്ട്‌ ഞാന്‍ ബ്ലോഗിനെ പറയുന്നു.
എന്തായാലും ഞാന്‍ ബ്ലോഗിങ്ങില്‍ നിന്ന് തത്‌കാലം പിന്‍വാങ്ങുകയാണ്‌. ലീവിനു പോകുകായാണ്‌ ഈ ആഴ്ച്ച. മട്ട്‌ കണ്ടിട്ട്‌ തിരിച്ചു വരാനുള്ള സാധ്യത കുറവാണ്‌. ഇതു വരെ ചെയ്തിരുന്ന പണി ഇനി ചെയ്യാനിഷ്ടമില്ലാത്തതിനാല്‍ പുകയിലേക്കാണിറങ്ങുന്നത്‌. അതുകൊണ്ട്‌ ഇനി എന്നു മടങ്ങി വരാനാകും എന്നു തീര്‍ച്ചയില്ല.
കമെന്റുകളിലൂടെ ഞാന്‍ തെറിപ്പിച്ചു വിട്ട വാക്കുകള്‍ ആരെയെങ്കിലും മുറിപ്പെടുത്തിയെങ്കില്‍ മറക്കുക. നല്ലതു വല്ലതുമുണ്ടെങ്കില്‍ ഓര്‍ത്തു വെക്കുക

-മറിയം-